Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flash Floods

നേ​പ്പാ​ൾ മി​ന്ന​ൽ പ്ര​ള​യം: മ​ര​ണ​സം​ഖ്യ 1344 ആ​യി

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1344 ആ​യി ഉ​യ​ർ​ന്നു. ടി​ബ​റ്റി​ൽ 31 മ​ര​ണം കൂ​ടി ചൈ​നീ​സ് സ​ർ​ക്കാ​ർ ഇ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ഗി​റോം​ഗ് ചെ​ക്ക്പോ​സ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന 31 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു എ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. കാ​ണാ​താ​യ മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ച് പു​തി​യ വി​വ​ര​ങ്ങ​ൾ കി​ട്ടി​യി​ട്ടി​ല്ല എ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

നേ​പ്പാ​ളി​ൽ ഇ​ന്ന​ലെ ത്രി​ശൂ​ലി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ തു​ര​ങ്ക​ത്തി​ൽ നി​ന്ന് ര​ണ്ടു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നു. തു​ര​ങ്ക​ത്തി​ൽ നി​ന്ന് ഒ​രു മൃ​ത​ദേ​ഹ​വും ക​ണ്ടെ​ടു​ത്തു. വി​വി​ധ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് 900ത്തോ​ളം പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഈ ​തു​ര​ങ്ക​ങ്ങ​ളി​ൽ ഇ​നി ആ​രെ​ങ്കി​ലും ജീ​വ​നോ​ടെ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ആ​കെ 843 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ൽ 85 എ​ണ്ണം കു​ട്ടി​ക​ളു​ടേ​താ​ണ്. 501 മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​രി​ച്ച ശേ​ഷം ഇ​തി​ൽ 1030 മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ച​താ​യി നേ​പ്പാ​ൾ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. 4898 പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​ന്നു​ള്ള​ത്.

International

വിയറ്റ്നാമിൽ മിന്നൽ പ്രളയം; ഒമ്പതു പേർ മരിച്ചു

ഹാ​​​നോ​​​യി: ​​​വി​​​യ​​​റ്റ്നാ​​​മി​​​ന്‍റെ മ​​​ധ്യ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ ഒ​​​ന്പ​​​തു​ പേ​​​ർ മ​​​രി​​​ച്ചു. അ​​​ഞ്ചു പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യാ​​​ണു ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണം.

തി​​​ങ്ക​​​ളാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ച്ച 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ ചി​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നൂ​​​റു സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ മ​​​ഴ ല​​​ഭി​​​ച്ചു.

പ്ര​​​മു​​​ഖ ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ ഹു​​​വേ, ഹോ​​​യി ആ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വീ​​​ടു​​​ക​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി.

National

ഉ​ത്ത​രാ​ഖ​ണ്ഡ് മി​ന്ന​ൽ പ്ര​ള​യം: ധ​രാ​ളി​യി​ൽ കാ​ണാ​താ​യ 67 പേ​ര്‍ മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ലെ ധ​രാ​ളി ഗ്രാ​മ​ത്തി​ൽ വ​ൻ​നാ​ശം​വി​ത​ച്ച മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ കാ​ണാ​താ​യ 67 പേ​ര്‍ മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ദു​ര​ന്ത​മു​ണ്ടാ​യി 52 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

നി​ല​വി​ലെ ജ​ന​ന മ​ര​ണ ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ള്‍ മ​റി​ക​ട​ന്നാ​ണ് പ്ര​ഖ്യാ​പ​നം. കാ​ണാ​താ​കു​ന്ന​വ​രെ ഏ​ഴ് വ​ര്‍​ഷം ക​ഴി​ഞ്ഞു മാ​ത്ര​മേ സാ​ധാ​ര​ണ മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കാ​റു​ള​ളു. എ​ന്നാ​ൽ, ഏ​ഴു വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പ് ഒ​ഴി​വാ​ക്കി മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​ന്‍ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ദു​ര​ന്ത​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. ബ​ന്ധു​ക്ക​ളു​ടെ കൂ​ടി അ​ഭ്യ​ർ​ഥ​ന​യി​ലാ​ണ് ന​ട​പ​ടി. ഇ​തോ​ടെ ധ​രാ​ളി​യി​ലെ പ്ര​ള​യ​ത്തി​ല്‍ കാ​ണാ​താ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ സം​സ്ഥാ​ന ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നും ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​രാ​വും.

National

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വീ​ണ്ടും മേ​ഘ​വി​സ്ഫോ​ട​നം, മി​ന്ന​ൽ പ്ര​ള​യം; വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും ഒ​ഴു​കി​പ്പോ​യി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ൽ വീ​ണ്ടും മേ​ഘ​വി​സ്‌​ഫോ​ട​നം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച അ​തി​ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വീ​ടു​ക​ൾ​ക്കും റോ​ഡു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ത​പോ​വ​ൻ മേ​ഖ​ല​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ക​ളും ഒ​ലി​ച്ചു​പോ​യി. ര​ണ്ടു​പേ​രെ കാ​ണാ​താ​യ​താ​യാ​ണ് ഇ​തു​വ​രെ പു​റ​ത്ത് വ​ന്ന റി​പ്പോ​ർ​ട്ട്.

സ​ഹ​സ്‌​ത്ര​ധാ​ര​യി​ലും തം​സ ന​ദി​യി​ലും കാ​ണാ​താ​യ ആ​ളു​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ത​പ്‌​കേ​ശ്വ​ർ മ​ഹാ​ദേ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഋ​ഷി​കേ​ശ് മേ​ഖ​ല​യി​ൽ ച​ന്ദ്ര​ഭാ​ഗ ന​ദി ക​ര​ക​വി​യു​ക​യാ​ണ്. പു​ഴ​യി​ൽ കു​ടു​ങ്ങി​യ മൂ​ന്നു​പേ​രെ ദു​ര​ന്ത​നി​വാ​ര​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡെ​റാ​ഡൂ​ണി​ൽ 12-ാംക്ലാ​സ് വ​രെ​യു​ള്ള സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ർ സിം​ഗ് ധാ​മി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഡെ​റാ​ഡൂ​ൺ, ച​മ്പാ​വ​ത്, ബാ​ഗേ​ശ്വ​ർ, നൈ​നി​റ്റാ​ൾ എ​ന്നീ നാ​ല് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

National

മേ​ഘ​വി​സ്ഫോ​ട​നം, പി​ന്നാ​ലെ മി​ന്ന​ൽ​പ്ര​ള​യം; ജ​മ്മു കാ​ഷ്മീ​രി​ൽ 10 മ​ര​ണം, നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ 10 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. കി​ഷ്ത്വാ​ർ ജി​ല്ല​യി​ലെ പാ​ഡ​ർ മേ​ഖ​ല​യി​ലെ ചോ​സി​തി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കി​ഷ്ത്വാ​റി​ലെ മ​ചൈ​ൽ മാ​ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പാ​ത തു​ട​ങ്ങു​ന്ന പ്ര​ദേ​ശ​ത്താ​ണ് മേ​ഘ​വി​സ്ഫോ​ട​ന​വും തു​ട​ർ​ന്ന് മി​ന്ന​ൽ പ്ര​ള​യ​വു​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്തു​നി​ന്ന് തീ​ർ​ഥാ​ട​ക​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

എ​ൻ​ഡി​ആ​ർ​എ​ഫ്, എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക​യു​ള്ള​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ജ​മ്മു ക​ശ്മീ​ർ ലെ​ഫ്. ഗ​വ​ർ​ണ​റും ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

National

ഉ​ത്ത​ര​കാ​ശി​ മി​ന്ന​ല്‍ പ്ര​ള​യം: ദു​ര​ന്ത​ഭൂ​മി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സം​ഘം സു​ര​ക്ഷി​ത​രെ​ന്ന് റി​പ്പോ​ർ​ട്ട്

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ലു​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ സു​ര​ക്ഷി​ത​രെ​ന്ന് റി​പ്പോ​ർ​ട്ട്. ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ 28 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കു​ടു​ങ്ങി​യ​ത്.

ഉ​ത്ത​ര​കാ​ശി​യി​ലെ അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നും നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സം​ഘാം​ഗ​ങ്ങ​ൾ ഉ​ള്ള​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റു​മാ​യി സം​സാ​രി​ച്ചെ​ന്ന് കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​തി​ൽ എ​ട്ടു​പേ​ർ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. മ​റ്റു​ള്ള​വ​ർ മും​ബൈ മ​ല​യാ​ളി​ക​ളാ​ണ്. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

യാ​ത്രാ​സം​ഘം ഡ​ൽ​ഹി​യി​ൽ നി​ന്ന് ഹ​രി​ദ്വാ​റി​ലെ​ത്തി അ​വി​ടെ നി​ന്നാ​ണ് ഗം​ഗോ​ത്രി​യി​ലേ​ക്കു യാ​ത്ര തി​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഗം​ഗോ​ത്രി​യി​ലേ​ക്കു പോ​കു​ന്നു എ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. അ​തി​നു​ശേ​ഷം ആ​രെ​യും ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ടൂ​ര്‍ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ നി​ന്നും പോ​യ നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, ഭാ​ര്യ ശ്രീ​ദേ​വി​പി​ള്ള എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്. അ​പ​ക​ട​ത്തി​നു ശേ​ഷം ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​നാ​വു​ന്നി​ല്ലെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചി​രു​ന്നു. ഹ​രി​ദ്വാ​റി​ല്‍ നി​ന്ന് ഗം​ഗോ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍.

ഇ​തി​നി​ടെ, ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പോ​യ മ​ല​യാ​ളി സൈ​നി​ക​നു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. 288 മീ​ഡി​യം റെ​ജി​മെ​ന്‍റി​ലെ സൈ​നി​ക​നാ​യ ക​ണ്ണൂ​ര്‍ കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി ശ്രീ​കാ​ന്തി​നെ ഫോ​ണ്‍ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ല്‍ ത​ങ്ങ​ളു​ടെ സൈ​നി​ക ക്യാം​പ് ഒ​ലി​ച്ചു പോ​യ​താ​യി ശ്രീ​കാ​ന്ത് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും വീ​ട്ടു​കാ​ര്‍ സൂ​ചി​പ്പി​ച്ചു.

Kerala

ഉ​ത്ത​രാ​ഖ​ണ്ഡ് മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ല​യാ​ളി​ക​ളും കു​ടു​ങ്ങി; 28 അം​ഗ സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കു​ന്നി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ലു​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ മ​ല​യാ​ളി​ക​ളെ​യും കാ​ണാ​താ​യ​താ​യി റി​പ്പോ​ര്‍​ട്ട്. ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ 28 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കു​ടു​ങ്ങി​യ​ത്.

ഇ​തി​ൽ എ​ട്ടു​പേ​ർ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. മ​റ്റു​ള്ള​വ​ർ മും​ബൈ മ​ല​യാ​ളി​ക​ളാ​ണ്. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ടൂ​ര്‍ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ നി​ന്നും പോ​യ നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, ഭാ​ര്യ ശ്രീ​ദേ​വി​പി​ള്ള എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്. അ​പ​ക​ട​ത്തി​നു ശേ​ഷം ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​നാ​വു​ന്നി​ല്ലെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​യു​ന്നു. ഹ​രി​ദ്വാ​റി​ല്‍ നി​ന്ന് ഗം​ഗോ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. എ​ല്ലാ​വ​രു​ടെ​യും ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യ നി​ല​യി​ലാ​ണ്.

യാ​ത്രാ​സം​ഘം ഡ​ൽ​ഹി​യി​ൽ നി​ന്ന് ഹ​രി​ദ്വാ​റി​ലെ​ത്തി അ​വി​ടെ നി​ന്നാ​ണ് ഗം​ഗോ​ത്രി​യി​ലേ​ക്കു യാ​ത്ര തി​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഗം​ഗോ​ത്രി​യി​ലേ​ക്കു പോ​കു​ന്നു എ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. അ​തി​നു​ശേ​ഷം ആ​രെ​യും ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ സം​ഘാം​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നാ​ണ് മ​ല​യാ​ളം സ​മാ​ജം കൂ​ട്ടാ​യ്മ പ​റ​യു​ന്ന​ത്.

ഇ​തി​നി​ടെ, ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പോ​യ മ​ല​യാ​ളി സൈ​നി​ക​നു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. 288 മീ​ഡി​യം റെ​ജി​മെ​ന്‍റി​ലെ സൈ​നി​ക​നാ​യ ക​ണ്ണൂ​ര്‍ കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി ശ്രീ​കാ​ന്തി​നെ ഫോ​ണ്‍ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ല്‍ ത​ങ്ങ​ളു​ടെ സൈ​നി​ക ക്യാം​പ് ഒ​ലി​ച്ചു പോ​യ​താ​യി ശ്രീ​കാ​ന്ത് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും വീ​ട്ടു​കാ​ര്‍ സൂ​ചി​പ്പി​ച്ചു.

National

മ​ഴ​യി​ൽ വി​റ​ച്ച് ഉ​ത്ത​രേ​ന്ത്യ; ഹി​മാ​ച​ലി​ൽ മ​ര​ണം 78 ആ​യി; റെ​ഡ് അ​ല​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​തു​വ​രെ 78 പേ​ർ മ​രി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 40ലേ​റെ​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. കാ​ണാ​താ​യ​വ​ർ​ക്കു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ തെ​ര​ച്ചി​ലി​നെ ബാ​ധി​ക്കു​ന്നു​ണ്ട്.

ഹി​മാ​ച​ലി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. നി​ര​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. വ​ൻ​നാ​ശ​മാ​ണു സം​സ്ഥാ​ന​ത്തു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഹി​മാ​ച​ലി​ൽ ഇ​തു​വ​രെ 23 മി​ന്ന​ൽ​പ്ര​ള​യ​വും 19 മേ​ഘ​വി​സ്ഫോ​ട​ന​വും 16 ഇ​ട​ത്ത് മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഹി​മാ​ച​ലി​ലെ കാം​ഗ്ര, സി​ർ​മൗ​ർ, മാ​ണ്ഡി ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ച​മ്പ, കാം​ഗ്ര, മാ​ണ്ഡി, ഷിം​ല, സി​ർ​മൗ​ർ ജി​ല്ല​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​സാ​ധ്യ​ത കു​റ​വാ​ണെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ഉ​ന, ബി​ലാ​സ്പു​ർ, ഹാ​മി​ർ​പു​ർ, ച​മ്പ, സോ​ള​ൻ, ഷിം​ല, കു​ളു ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ​പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ച​ന്പ ജി​ല്ല​യി​ൽ മേ​ഘ​വി​സ്ഫോ​ട​നം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ ഹി​മാ​ച​ലി​ൽ 240ലേ​റെ റോ​ഡു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. നി​ര​വ​ധി​പ്പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി.

ഇ​ന്നു​രാ​വി​ലെ ഡ​ൽ​ഹി​യി​ലും സ​മീ​പ മേ​ഖ​ല​ക​ളി​ലും തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്തു. വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഡ​ൽ​ഹി, ഗു​രുഗ്രാം, നോ​യി​ഡ, ഗാ​സി​യാ​ബാ​ദ്, ഫ​രീ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റും മി​ന്ന​ലു​മു​ണ്ടാ​യി. ഡ​ൽ​ഹി-​എ​ൻ​സി​ആ​റി​ൽ കാ​ലാ​വ​സ്ഥാ​വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​ബ്, ജ​മ്മു കാ​ഷ്മീ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, കി​ഴ​ക്ക​ൻ രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​താ​യി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

National

ഹി​മാ​ച​ലി​ല്‍ മി​ന്ന​ല്‍​പ്ര​ള​യം; ര​ണ്ട് പേ​ര്‍ മ​രി​ച്ചു; 20ല്‍ ​അ​ധി​കം പേ​രെ കാ​ണാ​താ​യി

ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കു​ളു ജി​ല്ല​യി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. 20ല്‍ ​അ​ധി​കം പേ​രെ​യാ​ണ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ​ത്. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ദി​രാ പ്രി​യ​ദ​ര്‍​ശി​നി ഹൈ​ഡ്രോ​ളി​ക് പ്രൊ​ജ​ക്ട് സൈ​റ്റി​ൽ​നി​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വി​ടെ താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

നി​ര​വ​ധി വീ​ടു​ക​ൾ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ, റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തി​തീ​വ്ര മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹി​മാ​ച​ലി​ലെ അ‍​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up